ജനങ്ങൾ പഴയ സ്വർണം വിൽക്കുന്നു: കണക്കുകൾ പുറത്തുവിട്ട് വോൾഡ് ​ഗോൾഡ് കൗൺസിൽ; സ്വർണ നിരക്ക് ഉയരുന്നു.

2020 ജൂലൈ-സെപ്റ്റംബർ കാലയളവിൽ പഴയ സ്വർണത്തിന്റെ പുനരുപയോഗം വർദ്ധിച്ചതായി വേൾഡ് ​ഗോൾഡ് കൗൺലിൽ. 41.5 ടൺ പഴയ സ്വർണമാണ് രാജ്യത്ത് ഈ കാലയളവിൽ ഉരുക്കി ശുദ്ധീകരിച്ച് പുതിയ സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു.

2012 ന് ശേഷമുള്ള ഉയർന്ന സ്വർണാഭരണ പുനരുപയോ​ഗ തോതാണിത്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 36.5 ടണ്ണിൽ നിന്നാണ് ഈ വൻ വർധന. 13.6 ശതമാനം വർദ്ധനയാണ് മുൻ വർഷത്തെ അപേക്ഷിച്ചുണ്ടായത്. ജൂലൈക്ക് മുമ്പുള്ള ത്രൈമാസത്തേക്കാൾ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

കൊവിഡ്-19 മൂലം ജനങ്ങൾക്കുണ്ടായ സാമ്പത്തിക ഞെരുക്കം, ഉയർന്ന വില എന്നീ ഘടകങ്ങളാണ് പഴയ സ്വർണത്തിന്റെ വിൽപന ഉയരാനുളള പ്രധാന കാരണം. കേരളത്തിലും ഈ കാലയളവിൽ വലിയ തോതിലാണ് പഴയ സ്വർണ വിൽപനയുണ്ടായത്. 10.79 ടൺ പഴയ സ്വർണം ജനങ്ങൾ വിറ്റഴിച്ചതായാണ് വിപണി റിപ്പോർട്ടുകൾ.

ജൂലൈ-സെപ്റ്റംബർ കാലയളവിൽ സ്വർണ ഇറക്കുമതിയും പരിമിതമായിരുന്നു. സ്വർണത്തിന്റെ പുനരുപയോ​ഗത്തിലുണ്ടായ വർധന ഇന്ത്യയിലെ മാത്രം ട്രെൻഡ് ആയിരുന്നില്ല. ആഗോളതലത്തിലും പഴയ സ്വർണത്തിന്റെ പുനരുപയോഗം വർദ്ധിച്ചു.

“രാജ്യന്തര തലത്തിൽ, ജൂലൈ – സെപ്റ്റംബർ പാദത്തിൽ 376.1 ടൺ പഴയ സ്വർണമാണ് ഉരുക്കി ശുദ്ധീകരിച്ച് പുനരുപയോഗത്തിനായി നിർമ്മാണമേഖലയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് ശതമാനം വർധനയാണ് ഈ രം​ഗത്തുണ്ടായത്, ” ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

അന്താരാഷ്ട്ര നിരക്ക് 2,000 ഡോളറിലേക്ക്

പ്രധാനമായും പണമാക്കുന്നതിന് വേണ്ടിയാണ് ഉപഭോക്താക്കളുടെ കൈവശമുളള സ്വർണം വിറ്റഴിക്കപ്പെട്ടത്. ഓഗസ്റ്റ് വരെയുളള മാസങ്ങളിലെ വില വർദ്ധനവിന് ശേഷം പൊതുജനങ്ങളു‌ടെ ഭാ​ഗത്ത് നിന്നുളള പഴയ സ്വർണ വിൽപനയുടെ തോത് കുറഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത് സ്വർണത്തിന് വിലക്കുറവുണ്ടായത് തന്നെയാണ് ഇതിന് പ്രധാന കാരണം.

രാജ്യത്തിപ്പോൾ സ്വർണാഭരണ വിൽപ്പനയിൽ ഉണർവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദീപാവലി ഉത്സവ സീസണാണ് വിപണിയിൽ മുന്നേറ്റത്തിന് ​കാരണമായത്. 24 മണിക്കൂറിനിടെ വീണ്ടും അന്താരാഷ്ട്ര തലത്തിൽ സ്വർണ നിരക്കിൽ വർധന റിപ്പോർട്ട് ചെയ്തു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) ആറ് ഡോളർ നിരക്ക് ഉയർന്ന്, വില 1,951 ഡോളറിലേക്ക് എത്തി. നിലവിൽ കേരളത്തിലെ സ്വർണ നിരക്ക് ​ഗ്രാമിന് 4,840 രൂപയാണ്. പവന് 38,720 രൂപയാണ് വില.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.