പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് നാളെ
രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കുന്നതാണ്. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാൻ നവംബര്‍ 5ന് വൈകിട്ട് 5 മണി വരെ അവസരം നല്‍കിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെയുണ്ടായിരുന്ന 13058 വേക്കന്‍സിയില്‍ പരിഗണിക്കുന്നതിനായി ലഭിച്ച 40620 അപേക്ഷകളില്‍ 36354 അപേക്ഷകള്‍ അലോട്ട്‌മെന്റിനായി പരിഗണിക്കുകയുണ്ടായി. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 1175 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 3091 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടില്ല.
സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടുള്ളത്.
സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം 2020 നവംബര്‍ 9 മുതല്‍ നവംബര്‍ 10 വരെ കോവിഡ്-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Supplimentary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന ലിങ്കില്‍നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ടമെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനൊപ്പം 2020 ആഗസ്റ്റ് 4 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലർ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍സമയത്ത് നല്‍കുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള വേക്കന്‍സി 2020 നവംബര്‍ 12 ന് പ്രസിദ്ധീകരിക്കുന്നതാണ്. വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിനായി 2020 നവംബര്‍ 12 ന് അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയതിനുശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. പ്രസ്തുത വേക്കന്‍സിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുവന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for Vacant seats എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. വേക്കന്‍സി സീറ്റുകളിലെ പ്രവേശനത്തിനായുള്ള അപേക്ഷാ സമര്‍പ്പണം, പ്രവേശനം എന്നിവ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ ലഭ്യമാണ്.