സംസ്ഥാനത്ത് ചെലവു ചുരുക്കൽ നടപടിയുമായി ധനകാര്യ വകുപ്പ്.

ശമ്പളമില്ലാത്ത അവധി 20ല്‍ നിന്ന് 5 വര്‍ഷമാക്കി കുറച്ചു.

ഓഫീസുകളിലെ പാഴ്‌വസ്തുക്കള്‍ ലേലം ചെയ്യും.

സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതിനാല്‍ വിദഗ്ധസമിതികള്‍ നല്‍കിയ ശുപാര്‍ശകള്‍ അംഗീകരിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി.

കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതിനാല്‍ വിദഗ്ധസമിതികള്‍ നല്‍കിയ ശുപാര്‍ശകള്‍ അംഗീകരിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി.

പദ്ധതിച്ചെലവ് ചുരുക്കുന്നത് മുതല്‍ ഓഫീസുകളിലെ പാഴ്‌വസ്തുക്കള്‍ ലേലം ചെയ്യുന്നതുവരെയുള്ള നടപടികള്‍ ഇതിന്റെ ഭാ​ഗമായി ഉണ്ടാവും.

തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ചായി വെട്ടിക്കുറച്ചു.

അഞ്ചുവര്‍ഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കും. നിലവില്‍ അവധി നീട്ടിക്കിട്ടിയവര്‍ക്ക് ഇത് ബാധകമല്ല.

അവസാനിപ്പിച്ച കേന്ദ്രാവിഷ്‌കൃതപദ്ധതികളില്‍ തുടരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ഉടന്‍ മറ്റുവകുപ്പുകളിലേക്ക്‌ മാറ്റണം.

തദ്ദേശസ്ഥാപനങ്ങളിലെ കരാറുകള്‍ക്ക് ഉള്‍പ്പെടെ ട്രഷറിയില്‍നിന്ന് പണം ലഭിക്കില്ല. നവംബര്‍ ഒന്നുമുതല്‍ ബില്ലുകള്‍ ബാങ്കുകള്‍വഴി ബില്‍ ഡിസ്‌കൗണ്ട് രീതിയിലേ ലഭിക്കുകയുള്ളു.

പലിശയുടെ ഒരു പങ്ക് കരാറുകാര്‍ വഹിക്കണം എന്നിവയാണ് ചെലവ് ചുരുക്കലിന്റെ ഭാ​ഗമായുള്ള ശുപാര്‍ശകള്‍.

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും, പുതിയ ഫര്‍ണിച്ചറും വാഹനങ്ങളും വാങ്ങുന്നതും ഒരുവര്‍ഷത്തേക്ക്‌ തടഞ്ഞു.

ഔദ്യോഗികചര്‍ച്ചകളും യോഗങ്ങളും പരിശീലനങ്ങളുമെല്ലാം കഴിയുന്നതും ഓണ്‍ലൈനിലൂടെ മാത്രം മതി. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍ക്കണം.

വാര്‍ഷികപദ്ധതിപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ അതും വെട്ടിക്കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.