മുന്നോക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണത്തെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ തുടരുബോഴും അത് നടപ്പാക്കാനുള്ള നടപടിക്രമങ്ങളുമായി പി.എസ്.സി രംഗത്തെത്തി.
ഒരു തസ്തികയിലേക്ക് അപേക്ഷിക്കുമ്ബോള്‍ പ്രൊഫൈലില്‍ തന്നെ അര്‍ഹരായവര്‍ക്ക് ഈ സംവരണം അവകാശപ്പെടാമെന്ന് പി.എസ്.സി പറയുന്നു. അത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് പി.എസ്.സി
സാബത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒക്ടോബര്‍ 23ന് നിലവിലുള്ളതും അതിനുശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരമുള്ള തസ്തികകള്‍ക്കാണ് ബാധകമാക്കിയിട്ടുള്ളതെന്ന് പി.എസ്.സി പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.
നവംബര്‍ രണ്ടിന് കൂടിയ കമ്മീഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മുന്നോക്കാര്‍ക്കുള്ള 10 ശതമാനം സംവരണ പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക
1. പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുക
2. ഹോം സ്ക്രീനില്‍ കാണുന്ന EWS- എക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
3. Do you belong to Economically Weaker Section? എന്ന ചോദ്യത്തിന് YES തെരഞ്ഞെടുക്കുക.
4. അതിനു താഴെയുള്ള ഡിക്ലറേഷന്‍ ടിക് ചെയ്തു SAVE ബട്ടണ്‍ അമര്‍ത്തി പൂര്‍ത്തിയാക്കുക.
5. 23.10.2020ല്‍ നിലവിലുള്ളതും അതിനുശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള തസ്തികകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത അപേക്ഷകള്‍ ഉദ്യോഗാര്‍ഥികള്‍ തന്നെ പരിശോധിച്ചു EWS claim ഉറപ്പ് വരുത്തേണ്ടതാണ്.
6. കമ്മീഷന്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള രേഖകള്‍ ഹാജരാക്കേണ്ടതാണ്.
7. അപേക്ഷ സമര്‍പ്പിക്കുന്നതിനു അവസാന തീയതി 14-11-2020 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ള തസ്തികകളിലും EWS claimന് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ നിശ്ചിത തീയതിക്കുള്ളില്‍ മേല്‍പ്രകാരം അവകാശവാദം രേഖപ്പെടുത്തേണ്ടതാണ്.
സംവരണം സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 23.10.2020 തീയതിയിലെ G.O(P) No 14/20201/P&ARD നമ്ബര്‍ ഗവ. ഉത്തരവ് പരിശോധിക്കുക.