പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് ചലഞ്ചേഴ്സും മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡും സംയുക്തമായി യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു.മാനന്തവാടി ഉപജില്ലയിലെ എട്ട് സ്കൂളുകളിൽ നിന്നുമായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുത്തു.വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഷാജി.എ.ജെ മത്സരം ഉദ്ഘാടനം ചെയ്തു.ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ എ.യു. പി സ്കൂൾ ദ്വാരക ചാമ്പ്യന്മാരായി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







