പുൽപ്പള്ളി: കഴിഞ്ഞ ദിവസം കാണാതായ വയോധികയെ മരിച്ച
നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സീതാമൗണ്ട് മുളംകുന്നത്ത് വീട്ടിൽ മാത്യുവിന്റെ ഭാര്യ റോസമ്മ (67) യുടെ മൃതദേഹമാണ് ബത്തേരിക്കടുത്ത മൂന്നാം മൈലിൽ കണ്ടെത്തിയത്.
ഇവർ തിങ്കളാഴ്ച രാവിലെ 10.30യോടെ പാടിച്ചിറയിലെ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയതാണ്. വൈകുന്നേരമായിട്ടും തിരി ച്ചെത്താതായതോടെ ബന്ധുക്കൾ പുൽപ്പള്ളി പോലീസ് സ്റ്റേഷ നിൽ പരാതി നൽകിയിരുന്നു. മരണ കാരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







