പുൽപ്പള്ളി: കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ
നിന്നും ഷോക്കേറ്റ് ദമ്പതികൾ മരിച്ചു.
കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻ പുരയിൽ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്തുന്ന തിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബന്ധത്തിൽ തട്ടി ഷോക്കേൽക്കുകയാ യിരുന്നു.
ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താൻ ശ്രമിച്ചപ്പോഴാ ണ് ശിവദാസിന് ഷോക്കേറ്റത്.
വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്.
സരസുവിനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപ ത്രിയിലുമാണ് ചികിത്സയ്ക്കായി എ
ത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെ ടുകയായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







