ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവയല്‍ രാമന്‍ നിര്‍വ്വഹിച്ചു. ജനാധിപത്യ പ്രക്രിയയെ ശക്തമാക്കുന്നതിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും യുവാക്കള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകണമെന്നും ചെറുവയല്‍ രാമന്‍ പറഞ്ഞു. സമ്മതിദാനത്തിന് പകരമില്ല, എന്റെ വോട്ട് ഉറപ്പാക്കും എന്നതാണ് സമ്മതിദായക ദിന സന്ദേശം. വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകുന്നതിന് യുവാക്കളില്‍ അവബോധം വളര്‍ത്തുന്നതിനാണ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായക ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ചെതലയം ഗോത്ര പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷയായി. ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലികൊടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം, മികച്ച ബി.എല്‍.ഒ മാര്‍ക്കുളള അംഗീകാര പത്രം കൈമാറല്‍, മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, മുതിര്‍ന്ന വോട്ടര്‍മാരെ ആദരിക്കല്‍, ഗവേഷണ കേന്ദ്രം വിദ്യാര്‍ത്ഥികളുടെ ഗോത്ര കലാരൂപം അവതരണം എന്നിവ നടന്നു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ, റെജി.പി. ജോസഫ്, കെ.അജീഷ്, എ.നിസാം, കെ. ദേവകി, തഹസില്‍ദാര്‍മാരായ എം.ജെ അഗസ്റ്റിന്‍, ആര്‍.എസ് സജി, വി.കെ. ഷാജി, ഗോത്ര പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി. ഹരികുമാര്‍, ഇ.എല്‍. സി കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ എസ് തയ്യത്ത്, ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് വിഭാഗം ജിവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.