വയനാട് ജില്ലയുടെ കായിക വികസനം സംബന്ധിച്ച പ്രൊജക്റ്റ് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതിയംഗങ്ങൾ സമർപ്പിച്ചു.
ജില്ലയിൽ പഞ്ചായത്ത് തല സമ്മിറ്റുകൾ പൂർത്തീകരിച്ചു നിർദ്ദേശങ്ങൾ ശേഖരിച്ചു. അസോസിയേഷനുകളിൽ നിന്നും സ്പോർട്സ് മേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്നെല്ലാം നിർദ്ദേശങ്ങൾ സ്വീകരിച്ചു. ലഭ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ജില്ലാ സ്പോർട്സ് കൗൺസിൽ സമഗ്രമായ സ്പോർട്സ് പ്രൊജക്ട് തയ്യാറാക്കിയത്. ജില്ലയുടെ കായിക വികസനത്തിനുള്ള പ്രൊജക്ട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു അവതരിപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ റഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, ഭരണസമിതി അംഗങ്ങളായ എൻ സി സാജിദ്, പി കെ അയ്യൂബ്, എ ഡി ജോൺ എന്നിവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







