മീനങ്ങാടി: റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതി
യായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത്
ഏർപ്പെടുത്തിയ ഗ്രാമപുരസ്ക്‌കാരങ്ങൾ പ്രഖ്യാപിച്ചു. വൃക്ക ദാനം ചെയ്യു കയും ഇരുന്നൂറിലധികം ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകുകയും പതിനാറിലധികം പുസ്‌തകങ്ങൾ രചിക്കുകയും ക്യാൻസർ രോഗികൾ ക്കായി കൂട് വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്‌ത മലബാർ ഭദ്രാസനാധിപൻ അഭി: ഗീവർഗ്ഗീസ് മാർ സ്റ്റെഫാനോസ് മെത്രാപ്പൊലീത്തക്കാണ് പൊതുവിഭാഗത്തിലുള്ള പ്രഥമ പുരസ്ക്കാരം. പുഞ്ചിരി മീനങ്ങാടിയുടെ സ്ട്രൈക്കറും ക്യാപറ്റനുമായിരുന്ന കെൽട്രോൺ ഊട്ടി പോലീസ്, കെടിസി എന്നീ ടീമുകളിൽ അംഗമായിരുന്ന കെ സി വർഗ്ഗീസ് എന്ന തങ്കനാണ് സ്പോർട്‌സ് കായിക മേഖലയിലെ പുരസ്ക്കാരം. ചലച്ചിത്ര പിന്നണി ഗായകനും കൊച്ചിൻ കലാഭവൻറെ മുൻനിര ഗായക നും സ്വദേശത്തും വിദേശത്തുമായി നിരവധി സംഗീത പരിപാടികൾ അ വതരിപ്പിക്കുകയും ചെയ്‌ത കെ ഗോപകുമാറിനാണ് കലാസാഹിത്യ മേഖലയിലെ സമഗ്രസംഭാവനക്കുള്ള പുരസ്ക്കാരം

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







