പിഎം സുബൈർ രചിച്ച മഷിക്കറ -കഥയും ജീവിതവും പുസ്തകം പ്രകാശനം ചെയ്തു

പിണങ്ങോട്.:ദയ ഗ്രന്ഥശാലയുടെ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുമായിരുന്ന പിഎം സുബൈർ എഴുതിയ ആത്മകഥാംശമുള്ള സ്മരണകളും കവിതകളും ‘മഷിക്കറ-കഥയും ജീവിതവും’എന്ന പേരിൽ പുസ്തമായി
ദയ ഗ്രന്ഥശാല പുറത്തിറക്കി.
അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനുമായ പി.എം എ ഗഫൂർ പുസ്തക പ്രകാശനവും,മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു .ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ഡി ഫ്രഷ് ഫുഡ്‌ കമ്പനി സി .ഇ .ഒ ,പി .സി മുസ്തഫ മുഖ്യാതിഥിയായി പങ്കെടുക്കുകയും, പുസ്തകപ്രസാധനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച നുഹ്മാൻ. പി, ബുഷ്ഹർ. കെ, സുമേഷ് ഫിലിപ്പ്, അനിരുദ്ധ്. കെ ജി, നിതിൻ പി ആർ എന്നിവർക്ക് ദയയുടെ ഉപഹാരം നൽകി.
സംസ്ഥാനഅധ്യാപക അവാർഡ് ജേതാവും, ദയ ഗ്രന്ഥശാലയുടെ ആദ്യകാല പ്രസിഡണ്ടുമായ സുരേന്ദ്രൻ തച്ചോളി പുസ്തകം ഏറ്റുവാങ്ങുകയും,
എഴുത്തുകാരനും പ്രഭാഷകനുമായ താജ്മൻസൂർ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു.
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രേണുക ഇ കെ,വൈസ് പ്രസിഡന്റ്‌ പി എം നാസർ,വാർഡ് മെമ്പർമാരായ അൻവർ കെ പി, ജാസർ പാലയ്ക്കൽ
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സെക്രട്ടറി സുമേഷ് സി എം പാലിയേറ്റീവ് ചെയർപേഴ്സൺ ഷാഹിന പി കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സുബൈർ പി എം മറുപടി പ്രസംഗം നടത്തി.

ഗ്രന്ഥശാല പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി നൗഷാദ് കെ കെ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജലീൽ എൻ നന്ദിയും പറഞ്ഞു.
നേരത്തെ ജില്ലയിൽ നടന്ന ലൈബ്രറി കൗൺസിൽ സംസ്ഥാന വയനോത്സവത്തിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞമ്മദ് പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം നിർവ്വഹിച്ചിരുന്നു.
തുടർന്ന് സംഗീത വിരുന്നും വിവിധ മോഹിനിയാട്ടം, തിരുവാതിര, കഥക് നൃത്തം ഒപ്പന എന്നീ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.