സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 46160 രൂപയും, ഗ്രാമിന് 5770 രൂപയുമാണ് ഇന്ന് വില. ആഗോള സ്വർണ്ണവ്യാപാരം ചെറിയ ഇടിവ് നേരിടുന്നു. സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് വർധനയുണ്ട്.ഇന്നലെ സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഗ്രാമിന് 10 രൂപയും, പവന് 80 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 46240 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 5780 രൂപയുമായിരുന്നു വില.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.