പുൽപള്ളി: വയനാട് ജില്ലയിലെ മുഴുവൻ ജനങ്ങളെയും അവരുടെ തലമുറയേയും അവഹേളിക്കുന്ന പ്രസ്താവനയാണ് താനൂർ എം.എൽ.എ അബ്ദുറഹ്മാൻ. വി നടത്തിയതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ പറഞ്ഞു. വംശീയ അധിക്ഷേപം നടത്തുക വഴി സത്യപ്രതിജ്ഞ ലംഘനം നടത്തിയ എം.എൽ.എക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി പുൽപള്ളിയിൽ നടത്തിയ യൂണിറ്റ് പ്രഖ്യാപനവും മെമ്പർഷിപ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി. എച്ച്. ലത്തീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് ഷഫീഖ്, സെക്രട്ടറി ബിൻഷാദ് പുനത്തിൽ, ബത്തേരി മണ്ഡലം കൺവീനർ ശൈഷാദ്, അസിസ്റ്റന്റ് കൺവീനർമാരായ നാദിയ ഷാഹിദ്, അനസ് കോഴിശ്ശേരി, വെൽഫയർ പാർട്ടി പുൽപള്ളി യൂണിറ്റ് പ്രസിഡന്റ് റൈഹാനത്ത് എന്നിവർ സംസാരിച്ചു.
യുണിറ്റ് ഭാരവാഹികൾ: മുഹ്സിന (പ്രസിഡന്റ്), സുബിൻ കുമാർ (സെക്രട്ടറി), ഹന ഷെറിൻ (അസി. സെക്രട്ടറി)
ഫോട്ടോ: ഫ്രറ്റേണിറ്റി പുൽപള്ളി യൂണിറ്റ് പ്രഖ്യാപനവും മെമ്പർഷിപ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.