പഴയ വാഹനങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് വാങ്ങിയ ശേഷം ഉടമയെ വഞ്ചിച്ച് മുങ്ങുന്നയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ വടക്കേല്‍ അജി (40) നെയാണ് കണിയാമ്പറ്റ സ്വദേശിനിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്. തുച്ഛമായ പണം മുന്‍കൂര്‍ നല്‍കി വാഹനവുമായി മുങ്ങുകയും പിന്നീട് വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെത്തിച്ച് പൊളിച്ചു വില്‍ക്കുകയോ, വാടകയ്ക്ക് നല്‍കുകയോ ആണ് അജി ചെയ്യുന്നത്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






