കല്‍പ്പറ്റ:വരദൂര്‍ സ്വദേശിയും, കല്‍പ്പറ്റ സൈബര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ ആഞ്ചേരി ബിനോയ് ഐസക്കിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരം ലഭിച്ചു. സൈബര്‍ കുറ്റാന്വേഷണ മികവിനുള്ള അംഗീകാരമായാണ് ബിനോയിക്ക് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത് . പത്ത് വര്‍ഷമായി സൈബര്‍ കുറ്റാന്വേഷണ രംഗത്തുള്ള ഇദ്ധേഹത്തിന് ഡിറ്റക്റ്റീവ് എക്‌സലന്‍സ് വിഭാഗത്തിലാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. 2018 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ബിനോയ് നേടിയിട്ടുണ്ട്. പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക നിസിയാണ് ഭാര്യ.രണ്ട് മക്കളുണ്ട്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






