ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതി ക്രമം നടത്തിയ ബംഗാൾ സ്വദേശിക്ക് തടവും പിഴയും. ബംഗാൾ, സാലർ സ്വദേശി എസ്.കെ. ഷുക്കൂർ(22)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ് പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവിനും 30000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. 2022 മാർച്ചിൽ മാനന്തവാടി സ്റ്റേഷൻ പരിധിയിലാണ് സംഭവം.കുട്ടി യും സഹോദരിയും രാവിലെ സ്കൂളിലേക്ക് റോഡി ലൂടെ നടന്നുപോകുമ്പോഴാണ് പ്രതി കുട്ടിയുടെ കൈക്ക് പിടിച്ച് തട്ടികൊണ്ടുപോയി ലൈംഗികാതി ക്രമം നടത്തിയത്..

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







