പനമരം: വയനാട് നീർമാതളം ബുക്സ് പ്രസിദ്ധീകരിച്ച ദാമുനായരുടെ “അന്നം ” നോവലിന്റെ പ്രകാശനം എറണാകുളം പബ്ലിക് ലൈബ്രറിയിൽ വച്ച് പ്രശസ്ത എഴുത്തുകാരൻ പി.എഫ്.മാത്യൂസ് നിർവ്വഹിച്ചു. കവിയും നിരൂപകനുമായ എ.ജെ തോമസ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഷാജി പുൽപ്പള്ളി അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ കെ.പി. പുസ്തകാവതരണം നടത്തി. എഴുത്തുകാരൻ ജോർജ് ജോസഫ് കെ., മനോഹർ തോമസ്, രമേശൻ മുല്ലശ്ശേരി, ഡോ.കെ.എസ്.പ്രേമൻ, ബാലൻ വേങ്ങര, ജയശങ്കർ അറയ്ക്കൽ, സി.കെ.നാഥൻ പിറവം, ജേക്കബ് ഓണക്കൂർ,നീർമാതളം സാരഥി അനിൽ കുറ്റിച്ചിറ,അന്നത്തിന്റെ എഴുത്തുകാരൻ ദാമു നായർ എന്നിവർ
സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







