പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് അംഗൺവാടി കലോത്സവം പടിഞ്ഞാറത്തറ ഗവ. എൽ.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു.വികസനകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഐസി.ഡി.എസ് സൂപ്രവൈസർ മേരിക്കുട്ടി ജോസഫ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ,മെമ്പർമാരായ സാജിതനൗഷാദ്, റസീന ഐക്കരൻ. ബുഷ്റാ വൈശ്യൻ അനീഷ്.കെ.കെ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാന വിതരണം നടത്തി.അംഗൺവാടി ജീവനക്കാർ, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







