പൊതുവിദ്യാഭ്യാസത്തിന് 1032 . 62 കോടി അനുവദിച്ചു. സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 32 കോടിയും അനുവദിച്ചു. എല്ലാ ജില്ലകളിലെയും ഒരു സ്കൂൾ മാതൃക സ്കൂൾ ആയി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിന് 155.34 കോടിയും അനുവദിച്ചു. ആറുമാസത്തിലൊരിക്കൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി അനുവദിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് 75.2 കോടിയും കൈറ്റിന് 38.50 കോടിയും ഉന്നത വിദ്യാഭ്യാസ മേഖലക്ക് 456.71 കോടി വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയ്ക്ക് 13 കോടിയും അനുവദിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







