പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞുസാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല. സമയബന്ധികമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടിയെടുക്കുമെന്നും സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റിൽ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയിൽ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും വകയിരുത്തി.

എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലൻസിന് 5 കോടി. റവന്യൂ വകുപ്പിൻ്റെ നവീകരണത്തിന് 26.5 കോടി. സർക്കാർ പ്രസ്സുകൾക്ക് 5.2 കോടി. സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരണത്തിന് 10 കോടി രൂപ. മുന്നോക്ക വികസന കോർപ്പറേഷന് 35 കോടിയും എൻഡോസൾഫാൻ ദുരിതബാധിതർക്കായി 17 കോടിയും വകയിരുത്തി.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.