കല്ലോടി :ക്രൈസ്തവ വിശ്വാസം അതിരുകളില്ലാതെ അവഹേളിക്കപ്പെടുന്ന ഈ വർത്തമാന കാലത്ത് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ഐക്യവും, നിലപാടും പ്രതിഷേധവും പ്രകടിപ്പിച്ചു കൊണ്ട് പ്രേഷിത കൂട്ടായ്മ സംഘടിപ്പിച്ചു. കുരിശിന്റെയും കുരിശിന് ചുറ്റുമായി ഒരു ഹൃദയത്തിന്റെയും ആകൃതിയിൽ ചെമ്മഞ്ഞക്കൊടിയെന്തി മിഷൻലീഗ് അംഗങ്ങൾ അണിനിരന്നുകൊണ്ട് കല്ലോടി സെന്റ് ജോർജ്ജ് ഫോറോനാ ദേവാലയത്തിൽ വച്ച് നടത്തിയ പ്രേഷിത കൂട്ടായ്മക്ക് രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, ജോ. ഡയറക്ടർ സി.ക്രിസ്റ്റീന എഫ്. സി. സി, കല്ലോടി ഫോറോനാ വികാരി ഫാ ബിജു മാവറ, അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ ചക്കുളത്തിൽ ശാഖ ജോ. ഡയറക്ടർ സി. ഡാരിയ എഫ്. സി സി, ശാഖ പ്രസിഡന്റ് ഡാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ലോ മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






