പുൽപ്പള്ളി: പുൽപ്പള്ളി-പയ്യമ്പള്ളി റോഡിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാക്കം മാണ്ടാനത്ത് ബിനോയ് (44) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. പാക്കത്തെ വീട്ടിൽ നിന്നും പുൽപ്പള്ളി ടൗണിലേക്ക് വരുന്നതിനിടെ ആലൂർ ക്കുന്നിൽവെച്ചാണ് റോഡിന് കുറുകേ വന്ന കാട്ടുപന്നി ബൈക്കിലിടിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. തലയ് ക്കും നടുവിനും കാലിനും പരിക്കേറ്റ ബിനോയി യെ ആദ്യം പുൽപ്പള്ളി യിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







