തണ്ണീർക്കൊമ്പൻ ചെരിഞ്ഞ സംഭവം: വിദഗ്‌ധ സമിതി തെളിവെടുപ്പ് ആരംഭിച്ചു

തണ്ണീർക്കൊമ്പൻ ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ നിയോഗിച്ച അംഗ വിദഗ്ധ സമിതി മാനന്തവാടിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചു.ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദൻ തലവനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.

ബന്ദിപൂർ ടൈഗർ റിസർവയറിൽ നിന്നും കഴിഞ്ഞ മാസം റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച ശേഷം ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടി കർണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബന്ദിപൂർ ഉൾവനമേഖലയിൽ തുറന്ന് വിടാനായിരുന്നു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഫെബ്രുവരി 2 ന് ഉത്തരവ് നൽകിയിരുന്നത്.

എന്നാൽ ബന്ദിപൂരിലെത്തിച്ച കൊമ്പൻ 3 ന് പുലർച്ചെ ചെരിയുകയായിരുന്നു, കാട്ടാനയുടെ മരണം സംഭവിക്കാനിടയായ സാഹചര്യം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയെ നിയോഗിച്ചത്, മാനന്തവാടിയിലെത്തിയ സംഘം നോർത്ത് വയനാട് വനം ഡിവിഷനിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു, തണ്ണീർ കൊമ്പനെ മയക്ക് വെടിവെച്ച വാഴതോട്ടവും സംഘം സന്ദർശിക്കുകയും സമീപവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും, ദക്ഷിണ മേഖല ഇൻസ്പെകക്ഷൻ ആന്റ് ഇവാലുവേഷൻ കൺസർവേറ്റർ നീതു ലക്ഷ്മി, തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് അസി:വെറ്റിനറി ഓഫീസർ ഡോ: ആർ രാജ്, മലബാർ അവയർനസ് ആൻ്റ് റെസ്ക്യൂ ഫോർ വൈൽഡ് ലൈഫ് സെക്രട്ടറി, ഡോ: റോഷ് നാഥ് രമേശ്, മുൻ
സ്പെഷ്യൽ ഗവ: പ്ലിഡർ (വനം)
കോഴിക്കോട് അഡ്വ: എൽ
നമശിവായൻ എന്നിവരാണ്
സമിതിയിലെ മറ്റ് അംഗങ്ങൾ കേരളം രൂപീകരിച്ച അഞ്ചംഗം വിദഗ്‌ധ സമിതി
തണ്ണീർ കൊമ്പൻ ദൗത്യം
വിശദമായി വിലയിരുത്തി, ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.