അനധികൃതമായി കടത്തിയ ഇന്ത്യൻ നിർമിത വിദേശമദ്യ വും കഞ്ചാവുമായി തൃശൂർ, ചാവക്കാട് സ്വദേശികൾ പിടിയിൽ.തളിക്കുളം കൊപ്പറമ്പിൽ കെ.എ. സുഹൈൽ [34], കാഞ്ഞാണി, ചെമ്പിപറമ്പിൽ സി.എസ്. അനഘ് കൃ ഷ്ണ[27],കാഞ്ഞാണി, ചെമ്പിപറമ്പിൽ സി.എസ്. ശിഖ[39] എന്നിവരെയാണ് ബത്തേരി എസ്.ഐ. കെ.വി. ശശികുമാ റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി മദ്യവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഈ മാസം മൂന്നിന് വൈകിട്ട് മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരി ശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച ഡി.എൽ. 1 സി.ടി 4212 നമ്പർ വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതി കളെ റിമാൻഡ് ചെയ്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







