ബേപ്പൂരിലെ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 12 മുതല്‍ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലുത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും. ക്ഷീരോത്പന്ന നിര്‍മ്മാണ സംരംഭകത്വം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. 135 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരിശീലനത്തിന് താത്പര്യമുള്ളവര്‍ ഫെബ്രുവരി 8ന് വൈകുന്നേരം 5നകം 0495 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍