ഈ 12 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ, വരാൻ പോകുന്ന ‘പണികൾ’ അത്ര ചെറുതല്ല.

പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe, Let’s Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ഇവയിൽ ഏതെങ്കിലും ഉപയോക്താക്കൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടനടി അൺഇൻസ്റ്റാൾ ചെയ്യണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഒരിക്കൽ ഡൗൺലോഡ് ചെയ്‌താൽ സ്‌മാർട്ട്‌ഫോണിൽ VajraSpy എന്ന മാൽവെയർ പരത്തുമെന്നതാണ് ഈ മാൽവെയറുകളുടെ പ്രത്യേകത.

കോൺടാക്‌റ്റുകൾ, മെസെജുകൾ, ഫയലുകൾ, ഡിവൈസ് ലൊക്കേഷൻ തുടങ്ങി ഇൻസ്‌റ്റാൾ ചെയ്‌ത ആപ്പുകളുടെ ലിസ്‌റ്റ് ഉൾപ്പെടെയുള്ള ഡാറ്റ എക്‌സ്‌ട്രാക്‌റ്റുചെയ്യാന്‌‍ ഇവയ്ക്ക് കഴിയും. ബ്ലീപിങ് കമ്പ്യൂട്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് സൈബർ സുരക്ഷാ കമ്പനിയായ ഇഎസ്ഇടിയിലെ ഗവേഷകർ വജ്രസ്പൈ (VajraSpy) എന്ന റിമോട്ട് ആക്‌സസ് ട്രോജൻ (RAT) അടങ്ങിയ 12 മാൽവെയർ ആപ്പുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലേ സ്റ്റോറിൽ ഇല്ലാത്ത ആറെണ്ണം തേഡ് പാർട്ടി ആപ്പുകൾ വഴി ആക്സസ് ചെയ്യാൻ കഴിയുന്നതാണ്.

11 ആപ്പുകളാണ് മെസെജിങ് ആപ്പുകളായി പരസ്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരെണ്ണം വാർത്താപോർട്ടലായാണ് ലഭിക്കുക. ദശലക്ഷക്കണക്കിന് ആപ്പുകളാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലുള്ളത്. ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കാനായി ഒരേ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നവയാണ് അവയിലെറെയും. സാധാരണക്കാരായ ആളുകളെ ലക്ഷ്യം വെച്ച് ആപ്പുകളിൽ രഹസ്യമായി മാൽവെയറുകൾ കൂട്ടിച്ചേർക്കുക, അവരുടെ ഡാറ്റ മോഷ്ടിക്കുക എന്നിങ്ങനെ പണം തട്ടിയെടുക്കാനു‌ള്ള നിരവധി ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

അത്തരം ആപ്പുകൾ കണ്ടെത്താനാണ് പ്ലേസ്റ്റോറിൽ ഗൂഗിൾ പ്ലേ പ്രൊട്ടക്ട് എന്ന സുരക്ഷാ വലയമുൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചില ആപ്ലിക്കേഷനുകൾ കർശനമായ സെക്യൂരിറ്റിസ് മറികടക്കുന്ന പതിവുമുണ്ട്. പലതും ഉപയോക്താക്കൾക്ക് വിനാശകരമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള 12 ആപ്പുകളാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ആറെണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.