സംസ്ഥാന കൃഷി വകുപ്പ് ആത്മ വിജ്ഞാന വ്യാപന പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച കൃഷിപാഠശാലയില്‍ നല്‍കുന്ന കര്‍ഷക പരിശീലനം മുട്ടിലിലെ കല്ലുപാടിയില്‍ ഇന്ന് (ചൊവ്വ) ആരംഭിക്കും. സമ്മിശ്ര സംയോജിത കൃഷിരീതികളെ സംബന്ധിച്ച് മീനങ്ങാടി റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്റര്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ.അനില്‍ സക്കറിയ ക്ലാസെടുക്കും. ആത്മ ജില്ലാ ഡപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ.ഷാജി, കല്‍പറ്റ കൃഷി അസിസറ്റന്‍ര് ഡയറക്ടര്‍ കെ.മമ്മൂട്ടി, കൃഷി ഓഫീസര്‍ ശ്രീകാന്ത് എന്നിവര്‍ പങ്കെടുക്കും. റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് പ്രകാരം കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന ജൈവഗൃഹം പദ്ധതി ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും വിവിധ വിഷയങ്ങളിലായി കൃഷി പാഠശാലകള്‍ നടപ്പിലാക്കും.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.