തിരുവനന്തപുരം: വയനാട്ടിലെ
വന്യ ജീവി പ്രശ്നങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ വനം വന്യ ജീവി വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മാനന്തവാടി സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് കേരള വനം വന്യജീവി വകുപ്പ് മേധാവി ഗംഗാ സിംഗിന് കെ.എ.ടി.എഫ് കത്ത് നൽകി, പരീക്ഷയടുത്ത സാഹചര്യത്തിൽ വനാതിർത്തിക്കടുത്തുള്ള വിദ്യാലയങ്ങളിലെ വിദ്യർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്.നിർഭയമായി വിദ്യാലയത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള സുരക്ഷ വനം വകുപ്പ് സ്വീകരിക്കണം എന്നാണ് പ്രധാന ആവശ്യം, കെ.എ.ടി.എഫ് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി നസ്രിൻ.ടി, സുബൈർ ഗദ്ദാഫി, യൂനുസ്.ഇ, ജലീൽ .എം, രഹ് ന, മുഹമ്മദലി, നിഷ.കെ. സക്കീന എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്