കേണിച്ചിറ അരിമുള എയുപി സ്കൂളിൽ നടന്ന ജില്ലാതല മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എച്ച്എസ്എസ് പനമരം ജേതാക്കളായി.ഫൈനൽ മത്സരത്തിൽ ക്രെസന്റ് പബ്ലിക് സ്കൂൾ പനമരത്തെയാണ് പരാജയപ്പെടുത്തിയത്. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ നവാസ് മാസ്റ്റർ, കോച്ച് അമൽ ജീവൻ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത് .

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






