ത്രിദിന ശില്‍പശാലക്ക് തുടക്കമായി

കിലയുടെ നേതൃത്വത്തില്‍ ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഹരിതകര്‍മ്മസേനയുടെ കാര്യശേഷി, നൈപുണി വര്‍ധിപ്പിക്കല്‍, വരുമാനം ഉറപ്പാക്കല്‍ എന്നീ ലക്ഷ്യത്തോടെസംഘടിപ്പിക്കുന്ന ത്രിദിന ശില്‍പശാലക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലയില്‍ മാലിന്യ ശേഖരണം, തരംതിരിക്കല്‍, ഉറവിട ജൈവമാലിന്യ സംസ്‌കരണം, ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍, മാലിന്യ പരിപാലന നിയമങ്ങള്‍, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, സംരംഭകത്വ സാധ്യതകള്‍, ആശയ വിനിമയം, ലിംഗനീതിയും തൊഴിലിലെ അന്തസത്ത ഉറപ്പാക്കല്‍, ഹരിതമിത്രം ആപ്പ് ഉപയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സി-ഡിറ്റ് ഹാളില്‍ നടന്ന ശില്‍പശാല മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സന്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷ പാത്തുമ്മ, ജനപ്രതിനിധികളായ ആസിഫ്, ബാബു, കെ.എസ്.ഡബ്ല്യൂ.എം.പി. ജില്ലാ സോഷ്യല്‍ എക്സ്പര്‍ട്ട് ഡോ. സൂരജ്, നഗരസഭാ സെക്രട്ടറി മാമ്പള്ളി സന്തോഷ് കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ബ്രിജു, ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവ്, ജെ.എച്ച്.ഐ. ഷൈജു, കില റിസോര്‍സ്‌പേഴ്സണ്‍മാരായ പി.എ തോമസ്, ജുബൈര്‍, കുടുംബശ്രീ സിറ്റി മിഷന്‍ മാനേജര്‍ ജമാലുദ്ധീന്‍, കെല്‍ട്രോണ്‍ സ്റ്റാഫ് ശ്രീജിത്ത്, തീമാറ്റിക് എക്സ്പര്‍ട്ട് നീതുജോണി, അതുല്യ, എഞ്ചിനീയര്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.