2800 കോടി ലോട്ടറിയടിച്ചു, പിറ്റേന്ന് ആ ഞെട്ടിക്കുന്ന വാർത്തയുമറിഞ്ഞു, ജീവിതം മാറിമറിഞ്ഞതിങ്ങനെ…

2800 കോടിയിലധികം രൂപ ലോട്ടറിയടിക്കുക, അങ്ങനെ ഒരു വിവരം കേട്ടാൽ എന്താവും അവസ്ഥ. ജീവിതം തന്നെ മാറിമറിയും. നമ്മൾ മറ്റൊരു ലോകത്തായിപ്പോകും അല്ലേ? അതുപോലെ ഒരു വിവരമാണ് ഒരു ദിവസം രാവിലെ വാഷിം​ഗ്‍ടൺ ഡിസിയിൽ നിന്നുള്ള ജോൺ ചീക്സ് കേട്ടത്.

എന്നാൽ, ആ സന്തോഷം അധികം നീണ്ടുനിന്നില്ല, നെഞ്ച് തകർക്കുന്ന മറ്റൊരു കാര്യമാണ് പിന്നീട് ലോട്ടറി അധികൃതർ പറഞ്ഞത്. പിന്നാലെ, അവർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഇപ്പോൾ ജോൺ ചീക്സ്. ഡിസി ലോട്ടറിയുടെ വെബ്സൈറ്റിലാണ് സമ്മാനമടിച്ചത് താൻ എടുത്ത ലോട്ടറി ടിക്കറ്റിനാണ് എന്നത് ജോൺ കാണുന്നത്. അതും കോടികളാണ് ജോണിന് സമ്മാനമടിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം പോലും ആ സന്തോഷം നീണ്ടുനിന്നില്ല. ഒരു ദിവസത്തിന് ശേഷം പവർബാൾ ലോട്ടറിയും ഡിസി ലോട്ടറിയും ജോണിനെ അറിയിച്ചത് തങ്ങളുടെ വെബ്സൈറ്റിൽ തെറ്റ് സംഭവിച്ചതിനാലാണ് ജോണിന്റെ ലോട്ടറി നമ്പർ നൽകിയത് എന്നാണ്.

എന്നാൽ, താനൊരു കോടീശ്വരനാവാൻ പോവുന്നു എന്ന് വിശ്വസിച്ച് പെട്ടെന്ന് അതങ്ങനെയല്ല എന്നറിയുമ്പോൾ ആരായാലും തകർന്നു പോകും അല്ലേ? അതുപോലെ തന്നെ ജോണും ആ വിവരം കേട്ടപ്പോൾ തകർന്നു പോയി.

‘തനിക്ക് സമ്മാനം കിട്ടി എന്നറിഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടു. എന്നാൽ, അധികമൊന്നും ആലോചിച്ചില്ല. ഒരു ഫ്രണ്ടിനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ അതിന്റെ ഫോട്ടോ എടുത്തുവയ്ക്കാൻ പറഞ്ഞു. ഫോട്ടോ എടുത്തുവച്ച് താൻ ഉറങ്ങി’ എന്നാണ് ജോൺ പറയുന്നത്. പിറ്റേന്ന് ലോട്ടറി ആൻഡ് ​ഗെയിമിം​ഗ് ഓഫീസിൽ തന്റെ ടിക്കറ്റുമായി ചെന്നപ്പോഴാണ് ജോൺ ആ വിവരം അറിയുന്നത്. തുക നൽകാതിരിക്കാൻ പല കാരണങ്ങളാണ് അധികൃതർ പറഞ്ഞത്. അതിൽ ഒന്ന് വെബ്‍സൈറ്റിൽ തെറ്റ് സംഭവിച്ചതാണ് ആ നമ്പർ കാണിക്കാൻ കാരണം എന്നാണ്. മറ്റൊന്ന് ലോട്ടറി ടിക്കറ്റ് ഹാജരാക്കിയപ്പോൾ അതിന്റെ അവസ്ഥ മോശമാണ് എന്നാണ്.

ഏതായാലും, ഇപ്പോൾ അധികൃതർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ജോൺ. തനിക്ക് ലഭിക്കേണ്ടുന്ന തുകയും കേസിന് ചെലവാക്കിയ തുകയും തിരികെ കിട്ടുമെന്ന വിശ്വാസത്തിലാണ് ജോൺ.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.