ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് സമിതി അംഗങ്ങൾക്ക് ഏകദിന പരിശീലനം നൽകി. പനമരം കമ്മ്യൂണിറ്റി ഹാളിൽ ഡി സി.ആർ.ബി.ഡി.വൈ.എസ് പി എം.വി പളനി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനമൈത്രി നോഡൽ ഓഫീസർ കെ.എം ശശിധരൻ അധ്യക്ഷനായ പരിപാടിയിൽ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം ആസ്യ, വെള്ളമുണ്ട എസ്.എച്ച് .ഒ. സാദിർ, പനമരം എസ്.ഐ എൻ കെ .രാമോദരൻ, ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, റിട്ട.എസ് ഐ .മഹമൂദ്, സിനിയർ സിറ്റിസൺ ജില്ലാ പ്രസിഡന്റ് പ്രഭാകരൻ നായർ, എന്നിവർ സംസാരിച്ചു.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







