ലാപ്‌ടോപ് വാങ്ങാന്‍ പണമില്ല; പ്ലസ് ടുവിന് 98.5 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

ഹൈദരാബാദ്: ലാപ് ടോപ് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്ലസ് ടു പരീക്ഷക്ക് 98.5 ശതമാനം മാര്‍ക്ക് വാങ്ങിയ ഐശ്വര്യ റെഡ്ഡിയാണ് ജീവനൊടുക്കിയത്. തെലങ്കാനയിലാണ് സംഭവം. ദില്ലി ലേഡി ശ്രീറാം കോളേജിലെ രണ്ടാം വര്‍ഷ ഗണിത ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മോട്ടോര്‍ബൈക്ക് മെക്കാനിക്കാണ് പിതാവ്. ഏറെ ദിവസമായി ലാപ്‌ടോപ് വാങ്ങാന്‍ പണം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോളേജ് അടച്ചതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് പെണ്‍കുട്ടി ദില്ലിയില്‍ നിന്ന് വീട്ടിലെത്തിയത്. പിന്നീട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരിച്ചുപോകാനായില്ല. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ലാപ്‌ടോപ് വേണമെന്നും ഒക്ടോബറിലാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. കുറച്ച് ദിവസം കാത്തിരിക്കാന്‍ പെണ്‍കുട്ടിയോട് അച്ഛന്‍ പറഞ്ഞു. പിന്നീട് ലാപ്‌ടോപ്പിനെക്കുറിച്ച് പെണ്‍കുട്ടി സംസാരിച്ചില്ല. കഴിഞ്ഞ ദിവസം സ്വന്തം മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

എന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തന്റെ വിദ്യാഭ്യാസം അവര്‍ക്ക് ബാധ്യതയാണെന്നും പെണ്‍കുട്ടി എഴുതി വെച്ചിരുന്നു. പഠിക്കാതെ ജീവിക്കാനാകില്ല. ഒരു വര്‍ഷത്തേക്കെങ്കിലും ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പിന് ശ്രമിക്കണമെന്നും പെണ്‍കുട്ടി എഴുതിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതുമുതല്‍ മകള്‍ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാര്‍ച്ചില്‍ ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പായ 1.2 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഐഎഎസ് ആയിരുന്നു മകളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

കോളേജില്‍ ആരുമായും വിദ്യാര്‍ത്ഥിനി സഹായത്തിന് ബന്ധപ്പെട്ടിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ സുമന്‍ ശര്‍മ എന്‍ഡിടിവിയോട് പറഞ്ഞു. പിന്നാക്ക അവസ്ഥയില്‍ നിന്ന് വരുന്ന കുട്ടികളുടെ കാര്യത്തില്‍ കോളേജ് അധികൃതര്‍ ശ്രദ്ധ പുലര്‍ത്തിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് കൃത്യമായി പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അധ്യാപകരും പറഞ്ഞു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ

ജല വിതരണം മുടങ്ങും

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പമ്പിങ് ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 30), നാളെ (ഡിസംബർ 31) കല്ലുപാടി, കാരിയമ്പാടി ടാങ്കുകളിൽ നിന്നുള്ള ജല വിതരണം താത്കാലികമായി മുടങ്ങും. Facebook Twitter WhatsApp

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.