ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വച്ച് വന്നിരുന്നവര്‍ക്ക് പതിച്ചുകൊടുക്കുന്നതിനായി വനം-റവന്യു സംയുക്ത പരിശോധന നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. മാര്‍ച്ച് 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 203450.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്