പനവല്ലി:തൃശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ പനവല്ലി പുളിമൂട് കുന്ന് മേലേ വീട്ടില്‍ സുരേഷിന്റെ പശുവിനെയാണ് കടുവ കൊന്നത്. 25 ലിറ്ററോളം പാല്‍ കറക്കുന്ന പശുവിനെ തൊഴുത്തില്‍ കയറിയാണ് കടുവ കൊന്നത്. ഇന്ന് പുലര്‍ച്ചെ പശുവിനെ കറക്കാനായി വീട്ടുകാര്‍ തൊഴുത്തിലേക്ക് ചെന്നപ്പോഴാണ് ചോര വാര്‍ന്ന് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പശുവിനോടൊപ്പം കിടാവുമുണ്ടായിരുന്നെങ്കിലും പരിക്കൊന്നുമേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് വനപാലകരുമായി ചര്‍ച്ച നടത്തിയതില്‍ പ്രദേശത്ത് സി സി ക്യാമറ സ്ഥാപിക്കാനും, പട്രോളിങ്ങ് ശക്തമാക്കാനും തീരുമാനമായി. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു.

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം സംഘടിപ്പിച്ചു
വാകേരി യൂണിറ്റിലെ സംഗമം പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീനേഷ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെക്രട്ടറി






