ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദുരന്ത നിവാരണ പ്രക്രിയയില്‍ പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി നടന്ന പരിശീലനത്തില്‍ ജില്ലയുടെ ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍, ദുരന്ത സാധ്യതകള്‍, ഇന്‍സിഡന്റ് റസ്‌പോണ്‍സ് സിസ്റ്റം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ എൽ എ അനിത കുമാരി, ജൂനിയര്‍ സൂപ്രണ്ട് എന്‍.പ്രിയ, ഡി.ഇ.ഒ.സി ചാര്‍ജ് ഓഫീസര്‍ ഷാജി പി. മാത്യു, ബത്തേരി താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ദീപു ശശിധരന്‍, ഡി.എം കണ്‍സള്‍ട്ടന്റ് ഡോ. കരുണാകരന്‍ അഖില്‍ ദേവ്, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







