ചികിത്സ പ്രതിസന്ധിയിലായ രോഗികൾ പ്രതിഷേധിച്ചിട്ടും അനക്കമില്ലാതെ സർക്കാർ .നാല് മാസമായി പെരിറ്റോണിയൽ ഫ്ളൂയിഡ് കിട്ടുന്നില്ലന്നാണ് രോഗികളുടെ പരാതി. പെരിറ്റോണിയൽ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.പെരിറ്റോണിയൽ ഡയാലിസിസ്സ് വയനാട് ജില്ലാ കൂട്ടായ്മ്മയുടെ കോഡിനേറ്റർ വിനോദ് പുൽപ്പള്ളി
ഉദ്ഘാടനം നിർവ്വഹിച്ചു. സൂചനാ സമരമായാണ് കലക്ട്രേറ്റ് ധർണ്ണ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൂസൻ ബേബി
അദ്ധ്യക്ഷയായിരുന്നു. യോഗത്തിൽ സിബി
പുൽപ്പള്ളി ,ഗിരിജാ വാളാട് ,ഓമന വർഗ്ഗീസ്, അനിൽ കൊളവയൽ, നിർമ്മല,
സെബാസ്റ്റ്യൻ കാപ്പുംചാൽ, രമേശൻ പൂതാടി, അമ്പിളി വിനോദ് ,രാജേഷ് മാനന്തവാടി എന്നിവർ സംസാരിച്ചു. ഒരു വർഷം മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മാസം 4000/- രുപ എന്ന ചികിത്സാ ധനസഹായ നിധി നടപ്പിലാക്കുക, സമാശ്വാസ നിധി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും ഉന്നയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







