വയനാട് ജില്ലയിലെ ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ആക്റ്റിന്റെ വാർഷിക പൊതുയോഗവും സർവീസിൽ നിന്നും വിരമിച്ച അധ്യാപകനായ എൻ.ജെ ജെയിംസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന യോഗം ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവി എം.കെ ഉദ്ഘാടനം ചെയ്തു. ആക്റ്റ് ജില്ലാ പ്രസിഡന്റ് കെ.എൻ ഇന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ കോഡിനേറ്റർ അനിൽകുമാർ. വി
സിസിലി ടീച്ചർ,
മാത്യു എം.എ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഇസ്മയിൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ലിയോ ദേവസ്യ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ചടങ്ങിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പയ്യമ്പിള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറിയിലെ അധ്യാപകനായ എൻ.ജെ ജെയിംസിനെയും കൊമേഴ്സ് ഫോറം സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പി.കെ ദിനേശനെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. മുഹമ്മദ് ഇസ്മായിൽ സ്വാഗതവും വിനേഷ് പി ആർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി
കെ എൻ ഇന്ദ്രൻ ( പ്രസിഡണ്ട്)
മുഹമ്മദ് ഇസ്മയിൽ
( സെക്രട്ടറി)
ലിയോ ദേവസ്യം
( ട്രഷറർ ) എന്നിവർ അടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും