ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പി.എം.എം.എസ്.വൈ പ്രകാരം ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മത്സ്യ വിപണനത്തിന് ശീതീകരണ സംവിധാനത്തോടു കൂടിയ ഫിഷ് കിയോസ്ക്, ത്രീ വീലർ വിത്ത് ഐസ് ബോക്സ്, ടു വീലർ വിത്ത് ഐസ് ബോക്സ് എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മക്കിയാടിൽ ഒ.ആർ കേളു എം എൽ എ നിർവ്വഹിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി അധ്യക്ഷയായ പരിപാടിയിൽ വൈസ് പ്രസിഡന്റ് എ.കെ ശങ്കരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചന്ദു മാസ്റ്റർ, ഗണേഷ്, പി.എ കുര്യാക്കോസ്, ഫിഷറീസ് വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ആഷിഖ് ബാബു, തലപ്പുഴ മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ ഡോണ ജേക്കബ് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







