ചെറുകാട്ടൂർ: വയനാട് ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡബ്ല്യു.എം.ഒ കോളേജ് മുട്ടിൽ ചാമ്പ്യന്മാരായി. ജില്ലാ വോളിബോൾ അസോസിയേഷൻ്റെയും ചെറുകാട്ടൂർ റോയൽ ചലഞ്ചേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചെറുകാട്ടൂർ സെൻറ് സെബാസ്റ്റ്യൻസ് ഫ്ലഡ് ലൈറ്റ് കോർട്ടിൽ 3 ദിവസങ്ങളിലായി നടത്തിയ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ പ്രമുഖരായ 20 ടീമുകൾ പങ്കെടുത്തു. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫൈറ്റേർസ് കുറുമ്പാലയെ പരാജയപ്പെടുത്തിയാണ് ഡബ്ല്യു.എം.ഒ.കോളേജ് ചാമ്പ്യൻപട്ടം നേടിയത്.പ്രശസ്തനായ സിനിമാ താരം അബു സലിം ചാമ്പ്യന്മാർക്ക് ട്രോഫി സമ്മാനിച്ചു. ഫൈറ്റേർസ് കുറുമ്പാലയ്ക്ക് റണ്ണേർ സ്അപ് ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. ജില്ലാ വോളിബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് ഹമീദ് കൊച്ചി അധ്യക്ഷത വഹിച്ചു. ചാമ്പ്യൻഷിപ്പിൻ്റെ സ്പോൺസർ ഷൈജു കെ.ജോർജ്ജ് കൂനംകുന്നേൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹരിദാസ്, ഫാ.ജോസ് കപ്യാരുമലയിൽ, സിനോ പാറക്കാലായിൽ, സണ്ണി ജോസ് ചാലിൽ, റോയി ചെറുകാട്ട്, സുമേഷ് മാത്യു എന്നിവർ സംസാരിച്ചു.

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ
മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്