ബത്തേരി മുനിസിപ്പാലിറ്റിയും ചെതലയം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ബത്തേരി താലൂക്ക് ആശുപത്രിയിൽ വെച്ച് പെയിൻ & പാലിയേറ്റീവ് വൊളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് അദ്ധ്യക്ഷത വഹിക്കുകയും , ചെതലയം എഫ്എച്സി മെഡിക്കൽ ഓഫീസർ ഡോ.ഷൈനി ബാബു വിഷയാവതരണം നടത്തുകയും ,പാലിയേറ്റീവ് ട്രയിനർ പ്രവീൺ പരിശീലനം നൽകുകയും ചെയ്തു.
പരിശീലന പരിപാടിക്ക് ജെഎച്ഐ അബ്ദു , പാലിയേറ്റീവ് നഴ്സ് ജെസി എന്നിവർ നേതൃത്വം നൽകി .