ദ്വാരക പാസ്റ്ററൽ സെന്ററിൽ ആനിമ 2024 നടത്തപ്പെട്ടു

മാനന്തവാടി: യൂണിറ്റ് – മേഖല തലങ്ങളിൽ യുവജനങ്ങളെ ഏകോപിച്ചുകൊണ്ട്, യുവത്വത്തിന് ദിശാബോധം നൽകി, കരുതലും സ്നേഹവുമായി ചേർത്തുപിടിക്കുന്ന ആനിമേറ്റർ സിസ്റ്റർമാരുടെ സംഗമം ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു.

രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അധ്യക്ഷത വഹിച്ച സംഗമം കെ. സി. വൈ. എം സംസ്ഥാന ജോയിന്റ് ഡയറക്ടർ സി. റോസ് മെറിൻ എസ്.ഡി ഉദ്ഘാടനം ചെയ്തു. രൂപത ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് ആമുഖ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി അനു ഫ്രാൻസിസ്, രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കെസിവൈഎം മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുമാരി ഗ്രാലിയ അന്ന് അലക്സ് വെട്ടുകാട്ടിൽ, രൂപത കോഡിനേറ്റർ ജോബിൻ തടത്തിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാനന്തവാടി രൂപതയിലെ വിവിധ മേഖലകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും ആനിമേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു.

ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി

സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ജില്ല നേടിയത് വലിയ വികസന മുന്നേറ്റം: മന്ത്രി ഒ ആർ കേളു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ജില്ല നേടിയത് വലിയ വികസന മുന്നേറ്റമെന്ന് പട്ടിക ജാതി പട്ടിക വർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. പേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു

ന്യൂനപക്ഷ വേട്ട സമൂഹം ഒന്നിക്കണം; ജംഷീദ നൗഷാദ്

മേപ്പാടി: രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ നൗഷാദ് ആവശ്യപ്പെട്ടു എമർജിംഗ് വിമൺ ക്യാമ്പയിൻ്റെ ഭാഗമായി വിമൺ ഇന്ത്യ മ്യൂവ്മെൻ്റ്

വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം; ഒമാക് പ്രതിഷേധിച്ചു.

കോഴിക്കോട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ, അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ഒമാക് വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

മാനന്തവാടി: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.  മാനന്തവാടി കോമാച്ചി പാർക്കിൽ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്

മിൽമയുടെ പാലുൽപ്പന്നങ്ങളുടെ വില കുറയും

തിരുവനന്തപുരം: മില്‍മയുടെ പാലുൽപ്പന്നങ്ങളുടെ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് ഇന്ന് മുതല്‍ കുറയുക. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയുന്നതോടെ. നിലവിലെ 720 രൂപയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.