തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കെ വേനല്‍ച്ചൂട് അതികഠിനമായത് രാഷ്ട്രീയ പ്രവർത്തകരെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും എരിതീയിലാക്കി.ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്.
പാലക്കാടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.