“ആദ്യം തലയിൽ വെടിവെച്ചു വീഴ്ത്തി, പിന്നീട് മരണം ഉറപ്പിക്കാൻ വെട്ടി നുറുക്കി”: പൂനയെ നടുക്കി പട്ടാപ്പകൽ റസ്റ്റോറന്റിനുള്ളിൽ ക്രൂര കൊലപാതകം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

നഗരത്തെ നടുക്കി റിയൽ എസ്റ്റേറ്റ് ഏജന്റായ യുവാവിൻ്റെ കൊലപാതകം. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അവിനാഷ് ബാലു (34) എന്ന യുവാവ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഹോട്ടലിലേക്ക് ഇരച്ച് കയറിയ ഒരു സംഘം അവിനാഷിൻ്റെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി നുറുക്കുകയും ചെയ്തു. പൂനെയിലെ ജഗദാംബ ഹോട്ടലിലാണ് ക്രൂര കൊലപാതകം നടന്നത്.

മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അവിനാഷ്. ഇതിനിടെ ഒരു ഫോൺ വന്നു. അതിൽ സംസാരിക്കുന്നതിനിടെ ഹോട്ടലിലേക്ക് രണ്ട് പേർ എത്തുകയും കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്ന് തോക്ക് പുറത്തെടുത്ത് വെടിവയ്ക്കുകയുമായിരുന്നു. അവിനാഷ് വെടിയേറ്റ് വീണതും ആറംഗ സംഗം മാരകായുധങ്ങളുമായി ഹോട്ടലിന് ഉള്ളിലേക്ക് ഓടിക്കയറിയാണ് വെട്ടി നുറുക്കിയത്. എന്നാൽ അവിനാഷിന് ഒപ്പമുണ്ടായിരുന്ന ആരെയും അക്രമികൾ ഉപദ്രവിച്ചില്ല. ഇതോടെ അവിനാഷിനെ മാത്രം ലക്ഷ്യം വച്ചാണ് സംഘം എത്തിയതെന്ന് തെളിയുകയും ചെയ്തു‌.

https://x.com/mshahi0024/status/1769359054374412374?s=20
വെടിയൊച്ച കേട്ടതും അവിടെയുള്ളവരെല്ലാം എഴുന്നേറ്റ് ഓടി. വീണ്ടും ആവർത്തിച്ച് വെട്ടി അവിനാഷിൻ്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം ഹോട്ടലിൽ നിന്ന് മടങ്ങിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു.

വേസ്റ്റ് കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭിണിയായ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത്

കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു.

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക്

‘കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. നിലവില്‍ ഇത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തവയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ‘മുഖ്യമന്ത്രിയെ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട

അനായാസം 20, തരംഗമെങ്കിൽ 22നും മുകളിൽ; വമ്പൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുസ്ലീം ലീഗ് വിലയിരുത്തൽ, തിരുവമ്പാടിയടക്കം തിരികെ പിടിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന്

സ്വർണവില ഇന്നും കൂടി: ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഡോളര്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.