ലോക്സഭ തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഹർഷൻ ജില്ലാ കളക്ടർ ഡോ രേണുരാജിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. തെരഞ്ഞെടുപ്പ് പൂർണ്ണമായും മാലിന്യ മുക്തമാക്കുക, നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, നിരോധിത ഫ്ലക്സുകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാതിരിക്കുക, തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുകയാണ് ഹരിത തെരഞ്ഞെടുപ്പിന്റെ ലക്ഷ്യങ്ങൾ. അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ. റഹിം ഫൈസൽ, പ്രോഗ്രാം ഓഫീസർ കെ. അനൂപ്, ഓഫീസ് അറ്റൻ്റന്റ് എൻ.വി ബേബി എന്നിവർ പങ്കെടുത്തു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്