ലോക്സഭ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട എം.സി.സി പരാതി പരാഹാരത്തിന് ജില്ലയില്‍ കണ്‍ട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ വിഭാഗത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. എ.ഡി.എം കെ ദേവകിയാണ് കണ്‍ട്രോണ്‍ റൂം നോഡല്‍ ഓഫീസര്‍. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ