ലോക്സഭാ തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം പാലിക്കണം;ജാതി-മത വികാരം വ്രണപ്പെടുത്തുന്ന പ്രചാരണം പാടില്ല;വയനാട് മണ്ഡലത്തില്‍ 14.29 ലക്ഷം സമ്മതിദായകർ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയപാര്‍ട്ടികളും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജാതി-മത വികാരം വ്രണപ്പെടുത്തുന്ന രീതിയിലും സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം പാടില്ല. വ്യക്തികള്‍, സമൂഹത്തിന്റെ അന്ത:സത്ത എന്നിവക്ക് യോജിക്കാത്ത തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടാല്‍ 1951- ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍, ബാനര്‍ എന്നിവ പതിപ്പിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍, ബാനര്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാം. പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ കുറിച്ച് വിമര്‍ശിക്കരുത്. ജാതി-മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടഭ്യര്‍ത്ഥിക്കരുത്. പണം, മദ്യം മറ്റു പാരിതോഷികങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തെറ്റായ പ്രസ്താവന നടത്തരുത്. ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്. എതിരാളികളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പാടില്ല. പൊതുജനങ്ങള്‍ക്ക് താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വോട്ടര്‍ പട്ടിക പരിശോധിക്കാം. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. 2024 മാര്‍ച്ചില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. പ്രചരണ വാഹനങ്ങളില്‍ രാവിലെ ആറിന് മുന്‍പും രാത്രി 10 ന് ശേഷവും ലൗഡ് സ്പീക്കര്‍ ഉപയോഗം പാടില്ല. മറ്റു സമയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് പോലീസിന്റെ അനുമതി വാങ്ങണം. പ്രചരണ വാഹനങ്ങളുടെ വിവരങ്ങള്‍ അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. പ്രചാരണ പരിപാടികളില്‍ കുട്ടികള്‍, മൃഗങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.

*വയനാട് മണ്ഡലത്തില്‍ 14.29 ലക്ഷം സമ്മതിദായകര

ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി ഏഴ് നിയമസഭ മണ്ഡലങ്ങളുള്‍പ്പെടുന്ന വയനാട് -04 മണ്ഡലത്തില്‍ 14,29779 ലക്ഷം സമ്മതിദായകരാണുള്ളത്. ഇതില്‍ 7,05128 പുരുഷന്മാരും 7,24637 സ്ത്രീകളും
14 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണുള്ളത്. ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമായി 6,24225 വോട്ടര്‍മാരാണുള്ളത്. മാനന്തവാടിയില്‍ 1,97947 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2,21419 ഉം, കല്‍പ്പറ്റയില്‍ 2,04859 ഉം സമ്മതിദായകരാണുള്ളത്. 318,511 സ്ത്രീ വോട്ടര്‍മാരും, 305,709 പുരുഷ വോട്ടര്‍മാരും, അഞ്ച് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. തിരുവമ്പാടി മണ്ഡലത്തില്‍ 1,79415 വോട്ടര്‍മാരും മലപ്പുറം ജില്ലയിലെ ഏറനാട് 179499, വണ്ടൂര്‍ 225634, നിലമ്പൂര്‍ 221006 വോട്ടര്‍മാരുമാണുള്ളത്.

*വയനാട് മണ്ഡലത്തില്‍ 1324 പോളിങ് സ്റ്റേഷനുകള

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 1324 പോളിങ് സ്റ്റേഷനുകളാണുള്ളത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവുമുള്‍പ്പെടെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ 1324 പോളിങ് സ്റ്റേഷനുകളാണുള്ളത്. മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216, കല്‍പ്പറ്റ 187, തിരുവമ്പാടി 178, ഏറനാട് 163, നിലമ്പൂര്‍ 202, വണ്ടൂര്‍ 205 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ ക്രമീകരണം.

*മാതൃകാ പെരുമാറ്റചട്ടം

മാര്‍ച്ച് 16 ന് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതായും മാര്‍ച്ച് 28 മുതല്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച് തുടങ്ങും. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി ഏപ്രില്‍ നാല് വരെയാണ്. നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട് വരെയാണ്. ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും. ജൂണ്‍ ആറിന് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കും. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന്നും ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. രാഷട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുമാറ്റചട്ടം പാലിക്കണം. മാനന്തവാടി നിയോജക മണ്ഡലത്തില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സി. മുഹമ്മദ് റഫീഖ്, സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ഇ.അനിതകുമാരി എന്നിവരെ നിയമിച്ചു.

*പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. മാനന്തവാടിയില്‍ സെന്റ് പാട്രിക്സ് സ്‌കൂള്‍, ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റയില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് എന്നിവയാണ് വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക. മൂന്ന് മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലാണ് സജ്ജീകരിക്കുക.

*മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഫോറം-12 ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റ് സൗകര്യം

85 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഫോറം-12 ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ശാരീരിക പരിമിതിയുള്ളവര്‍ക്കും അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കും ഫോറം-12 ഡി സൗകര്യം ഉപയോഗിക്കാം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക പരിമിതിയുള്ളവര്‍ക്കും അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോം വീടുകളിലെത്തിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ഇങ്ങനെ അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. 85 വയസിന് മുകളില്‍ പ്രായമുള്ള പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയും വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി പറഞ്ഞു.

*കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ലോക്സഭ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട എം.സി.സിയുടെ ഭാഗമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റിലെ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ വിഭാഗത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാം.

*പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കാം

പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികള്‍, ക്രമക്കേടുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ‘സിവിജില്‍’ സിറ്റിസണ്‍ ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോറുകളില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും. ക്യാമറ, ഇന്റര്‍നെറ്റ്, ജി.പി.എസ് സൗകര്യവുമുള്ള സ്മാര്‍ട്ട് ഫോണില്‍ സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനുട്ടിനകം നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ക്രമീകരണം. പെരുമാറ്റചട്ട ലംഘനം, ചെലവ് സംബന്ധമായ ചട്ടലംഘനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പ് മുഖേന ചിത്രം അല്ലെങ്കില്‍ വീഡിയോ നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതി നേരിട്ട് എത്തുക. ആപ്പ് ഉപയോഗിച്ചെടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ സി-വിജില്‍ ആപ്പിലേക്ക് അയയ്ക്കാന്‍ കഴിയൂ.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി, മാനന്തവാടി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ആന്‍ഡ് സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, കല്‍പ്പറ്റ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സി. മുഹമ്മദ് റഫീഖ്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ഇ.അനിതകുമാരി എന്നിവര്‍ പങ്കെടുത്തു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.