ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാനന്തവാടി ഭാഗ്യക്കുറി സബ് ഓഫീസിൽ മാർച്ച് 23, 26 തീയതികളിൽ നടത്താനിരുന്ന കാഷ്വൽ സ്വീപ്പർ, ക്ലർക്ക് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,