കല്‍പറ്റ: പൗരത്വ നിയമം പിൻവലിക്കണം എന്ന് അവശ്യപെട്ട് കൊണ്ട് വയനാട് പാര്‍ലമെന്റ് ഇടതുമുന്നണി സ്ഥാനാര്‍ഥി ആനി രാജ നയിച്ച നൈറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് കല്‍പറ്റ കനറാ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. അക്ഷരാർത്ഥത്തിൽ നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് ഭരണകുടത്തിനെതിരെ നടന്ന ജന രോഷമായിരുന്നു മാർച്ചിൽ പ്രകടമായത്. വർഗീയത തുലയട്ടെ, ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല, സിഎഎ അറബികടലിൽ, ഫാസിസം തുലയട്ടെ, തുടങ്ങിയ നിരവധി പോസ്റ്ററുകളും പന്തവുമേന്തി നൂറ് കണക്കിന് ജനങ്ങളാണ് ആനി രാജക്കൊപ്പം മാർച്ചിൽ പങ്കെടുത്തത്. നരേന്ദ്രമോദി സർക്കാരിന്റെ വർഗീയതയ്ക്കെതിരെ ഏതറ്റം വരെയും പോരാടുമെന്ന് പ്രഖ്യാപിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നത്. ബിജെപി ഭരണത്തിൽ വന്നത് മുതൽ നടന്ന ജനദ്രോഹ നയങ്ങളും, പ്രഖ്യാപനങ്ങളും എണ്ണി എണ്ണി പറഞ്ഞാണ് ആനി രാജയുടെ പ്രസംഗം. എല്‍ഡിഎഫ് കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, പി കെ മൂര്‍ത്തി, സി എം ശിവരാമന്‍, കെ ജെ ദേവസ്യ, ഷാജി ചെറിയാന്‍, ഡി രാജന്‍, പി കെ അനില്‍ കുമാര്‍ നേതൃത്വം നല്‍കി

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







