മാനന്തവാടി:വയനാട് ജില്ലാ ആശുപത്രി ഡയാലിസിസ് രോഗികളും പരിചാരകരും സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കിഡ്‌നി രോഗീ പരിചരണ കൂട്ടായ്മ സമാഹരിച്ച തുക തിരുനെല്ലി സ്വദേശിനി ജയലളിതയ്ക്ക് ഗ്രൂപ്പ് അഡ്മിന്‍ ബി.പ്രദീപ് വയനാട് കൈമാറി.വിനേഷ് കാട്ടിക്കുളം, നാസര്‍ പുറക്കാട്ടില്‍ ഷിഗില്‍ കാളിക്കുളം,ഇല്യാസ് പനമരം എന്നിവര്‍ ചികിത്സാ ധനസമാഹരണത്തിന് നേതൃത്വം നല്‍കി. മോഹന്‍ ,മേഴ്‌സി, കദീജ, രാമചന്ദ്രന്‍ ,സാവിത്രി എന്നിവര്‍ പങ്കെടുത്തു.ജീവനം പദ്ധതി ഡയാലിസിസിലേക്ക് മാറ്റിയതോടെ രോഗികള്‍ ചികിത്സക്കും സ്ഥിരമായി കഴിക്കുന്ന മരുന്നു വാങ്ങാനും ദുരിതമനുഭവിക്കുകയാണ് ജീവനം തിരികെ രോഗികളുടെ എക്കൗണ്ടിലേക്ക് മാറ്റി തരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ